Thrissur

തൃശൂരില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍
X

തൃശൂര്‍: നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റിലായി. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. കൂര്‍ക്കഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാന്‍ ഒരുങ്ങവെ സംശയം തോന്നിയ ജീവനക്കാര്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നെടുപുഴ പോലിസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയില്‍നിന്ന് സ്‌റ്റെതസ്‌കോപ്പും വെള്ള ഓവര്‍ക്കോട്ടും പ്രഷര്‍ നോക്കുന്ന ഉപകരണവും കണ്ടെടുത്തു. നേരത്തെ ഹോം നഴ്‌സായി ജോലിചെയ്യുകയായിരുന്നു പിടിയിലായ ജയലളിത. കൂടുതല്‍ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പോലിസിനോട് പറഞ്ഞു. പ്രതിയെ ഉപകരണങ്ങള്‍ വാങ്ങിയ സ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി. വ്യാജപേര് നല്‍കിയാണ് ഇവര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയത്. പ്രതിയെ പ്രാഥമികാന്വേഷണത്തിന് ശേഷം കോടതി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it