- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 757 പേര്‍ക്ക് കൂടി കൊവിഡ്; 380 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍ സ്വദേശികളായ 171 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17820 ആണ്. അസുഖബാധിതരായ 9879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
തൃശൂര്‍: ജില്ലയിലെ 757 പേര്‍ക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബര്‍ 6) കൊവിഡ് 19 സ്ഥിരീകരിച്ചു. 380 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂര്‍ സ്വദേശികളായ 171 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17820 ആണ്. അസുഖബാധിതരായ 9879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ചൊവ്വാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 748 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 7 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി ചൊവ്വാഴ്ച കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 7, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 5, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍ 4, ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ ക്ലസ്റ്റര്‍ 2, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റര്‍ 2, ദയ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1, റോയല്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ 1.
മറ്റ് സമ്പര്‍ക്ക കേസുകള്‍ 704 കൂടാതെ 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 3 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 8 പേര്‍ക്കും വിദേശത്തുനിന്നു വന്ന ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ 37 പുരുഷന്‍മാരും 56 സ്ത്രീകളും 10 വയസ്സിന് താഴെ 19 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍314, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്41, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്46, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്70, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 67, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി208, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍81, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍187, സി.എഫ്.എല്‍.ടി.സി കൊരട്ടി45, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 248, സി.എഫ്.എല്‍.ടി.സി നാട്ടിക758, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്116, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍77, ജി.എച്ച് തൃശൂര്‍44, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി59, ചാവക്കാട് താലൂക്ക് ആശുപത്രി43, ചാലക്കുടി താലൂക്ക് ആശുപത്രി18, കുന്നംകുളം താലൂക്ക് ആശുപത്രി21, ജി.എച്ച്. ഇരിങ്ങാലക്കുട15, ഡി.എച്ച്. വടക്കാഞ്ചേരി8, അമല ആശുപത്രി60, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍92, മദര്‍ ആശുപത്രി18, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍4, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 1, രാജാ ആശുപത്രി ചാവക്കാട് 1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി16, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം2, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം2, സെന്റ് ആന്റണിസ് പഴുവില്‍3, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്8, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം11, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍11.
4336 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 530 പേര്‍ ചൊവ്വാഴ്ച പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 288 പേര്‍ ആശുപത്രിയിലും 242 പേര്‍ വീടുകളിലുമാണ്. ചൊവ്വാഴ്ച 3051 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3826 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 174603 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ചൊവ്വാഴ്ച 550 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 86531 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 98 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 478 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
RELATED STORIES
വാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില്‍ എയര്‍ കണ്ടീഷണര്‍ സംവിധാനം നിര്‍ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില്‍ കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMTവിലക്കയറ്റം രൂക്ഷം; സര്‍ക്കാര്‍ കണ്ണ് തുറക്കണം: പി ആര് സിയാദ്
30 Nov 2024 2:26 PM GMTപാലക്കാട് ശ്രീനിവാസന് വധക്കേസ്: ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന്...
29 Nov 2024 10:30 AM GMT