തൃശ്ശൂര്‍ ജില്ലയില്‍ 3280 പേര്‍ക്ക് കൂടി കോവിഡ്; 2076 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്.

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച 3280 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,512 ആണ്. 1,32,435 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 33.07% ആണ്.
ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 3249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 237 പുരുഷന്‍മാരും 254 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 97 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 529
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1179
3. സര്‍ക്കാര്‍ ആശുപത്രികളില്‍ 363
4. സ്വകാര്യ ആശുപത്രികളില്‍ 953
കൂടാതെ 44822 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3757 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 492 പേര്‍ ആശുപത്രിയിലും 3265 പേര്‍ വീടുകളിലുമാണ്. 9,917 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,730 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,052 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 135 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 15,18,984 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
759 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,85,835 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 33 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 45,172 38,520
2. മുന്നണി പോരാളികള്‍ 11,655 12,229
3. പോളിംഗ് ഓഫീസര്‍മാര്‍ 24,526 11,323
4. 4559 വയസ്സിന് ഇടയിലുളളവര്‍ 2,02,152 13,730
5. 60 വയസ്സിന് മുകളിലുളളവര്‍ 3,04,503 76,918
RELATED STORIES
അഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 55 മില്യണ്‍ ഡോളര്‍ മാനുഷിക...
29 Jun 2022 9:34 AM GMT'ട്വീറ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തടവിലിടാനാകില്ല':...
29 Jun 2022 9:26 AM GMTരാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം...
28 Jun 2022 2:06 PM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMT