തൃശൂര്‍ ജില്ലയില്‍ 3,530 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 22.22 ശതമാനം

തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച 3,530 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2,803 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശൂര്‍ സ്വദേശികളായ 66 പേര് മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,21,683 ആണ്. 3,99,624 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22% ആണ്. ജില്ലയില്‍ വെളളിയാഴ്ച സമ്പര്‍ക്കം വഴി 3,505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
കൂടാതെ 13,853 പേര് വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്. രോഗബാധിതരില്‍ 60 വയസ്സിനുമുകളില്‍ 230 പുരുഷന്മാരും 277 സ്ത്രീകളും 10 വയസ്സിനു താഴെ 135 ആണ്‍കുട്ടികളും 103 പെണ്‍കുട്ടികളുമുണ്ട്. 4,353 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 483 പേര് ആശുപത്രിയിലും 3,870 പേര് വീടുകളിലുമാണ്. 15,884 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,215 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,408 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 261 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.
ജില്ലയില്‍ ഇതുവരെ ആകെ 29,31,854 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 928 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,15,586 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 36 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്കി. തെക്കുംകര, ചൊവ്വന്നൂര്‍, ദേശമംഗലം, വരവൂര്‍, വാടാനപ്പിളളി, ഏങ്ങണ്ടിയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, എളനാട്, പാഞ്ഞാള്‍ എന്നിവിടങ്ങളില്‍ നാളെ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ കൊവിഡ് ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ 256
വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 688
സര്‍ക്കാര്‍ ആശുപത്രികളില്‍ 385
സ്വകാര്യാശുപത്രികളില്‍ 530
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 956
RELATED STORIES
വിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTഅസമില്‍ മിന്നല്‍പ്രളയം; 24,681 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, റോഡ്...
15 May 2022 3:27 PM GMTയുപി മോഡല്‍ കര്‍ണാടകയിലും; മദ്റസകളില്‍ ദേശീയ ഗാനം...
15 May 2022 2:55 PM GMTഗൗരിയെ വാടക വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള പോലിസ് നടപടിയില്‍...
15 May 2022 1:37 PM GMTവനിതാ അഭിഭാഷകയെ ബിജെപി പ്രവര്ത്തകന് നടുറോഡില്‍ ക്രൂരമായി...
15 May 2022 12:50 PM GMTആത്മകഥയില്‍ പിണറായിയെ വിമര്‍ശിച്ചു; പിരപ്പന്‍കോട് മുരളിയെ സിപിഎം...
15 May 2022 12:46 PM GMT