Thrissur

വടമയിലും കുഴിക്കാട്ടുശ്ശേരിയിലും വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു

വടമയിലും കുഴിക്കാട്ടുശ്ശേരിയിലും വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വടമയില്‍ ബസും കാറും കൂട്ടിയിടിച്ചാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. കുഴിക്കാട്ടുശ്ശേരി ആയുര്‍വേദ ആശുപത്രി വളവില്‍ മറ്റൊരു കാറില്‍ ഇടിച്ച് കാറ് തകര്‍ന്നു.

വടമയിലും കുഴിക്കാട്ടുശ്ശേരിയിലും വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
X

മാള: വടമയിലും കുഴിക്കാട്ടുശ്ശേരിയിലും വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വടമയില്‍ ബസും കാറും കൂട്ടിയിടിച്ചാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. കാര്‍ ഓടിച്ചിരുന്ന കുരുവിലശ്ശേരി സ്വദേശി ബിജുവിനും ബസ് യാത്രക്കാരായ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. മാളയില്‍ നിന്ന് തൃശൂരിലേക്ക് പോയ കാശിനാഥന്‍ ബസ്സുമായാണ് ചാലക്കുടിയില്‍ നിന്ന് വരികയായിരുന്ന കാര്‍ തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ബസ്സിന്റെ പിന്‍ഭാഗത്തെ ടയറില്‍ തട്ടുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ പിന്നിലേയും കാറിന്റെ മുന്‍വശത്തേയും ടയറുകള്‍ പൊട്ടിയിട്ടുണ്ട്.

കുഴിക്കാട്ടുശ്ശേരി ആയുര്‍വേദ ആശുപത്രി വളവില്‍ മറ്റൊരു കാറില്‍ ഇടിച്ച് കാറ് തകര്‍ന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് നിസാര പരിക്കുണ്ട്. തകര്‍ന്ന കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.




Next Story

RELATED STORIES

Share it