ബൈക്ക് നിയന്തണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു

പുത്തന്‍ചിറ ശാന്തിനഗര്‍ കാളിയാട്ടി പറമ്പില്‍ പേരി (വള്ളോന്‍ )ന്റെ മകന്‍ ഹരിദാസ് (ഉണ്ണി 46) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.

ബൈക്ക് നിയന്തണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു

മാള (തൃശ്ശൂര്‍): പുത്തന്‍ചിറ ശാന്തിനഗര്‍ കാളിയാട്ടി പറമ്പില്‍ പേരി (വള്ളോന്‍ )ന്റെ മകന്‍ ഹരിദാസ് (ഉണ്ണി 46) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. വൈകീട്ട് നാലുമണിയോടെ പുത്തന്‍ചിറ സദനത്താണ് സംഭവം. സദനം ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ പഠിക്കുന്ന മകന്‍ അഭിനവിനെ കൂട്ടിക്കൊണ്ട് വരാനായി വീട്ടില്‍ നിന്നിറങ്ങി ഏറെ കഴിയും മുന്‍പ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് കരുതുന്നത്.

അതേസമയം, നാല് സ്‌കൂള്‍ ബസ്സുകള്‍ ഈ ഭാഗത്തുകൂടി കടന്നു പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മേസന്‍ പണി ചെയ്തു വരികയായിരുന്നു. ഭാര്യ ജിഷ. മറ്റൊരു മകന്‍ ആദിത്. മാള പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top