Thiruvananthapuram

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച നാലംഗസംഘം പിടിയിൽ

കഴിഞ്ഞ ദിവസം വൈകീട്ട് വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ ഒരു സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റി വിജനമായ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു.

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച നാലംഗസംഘം പിടിയിൽ
X

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊള്ളയടിച്ച ശേഷം റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ നാലുപേർ പിടിയിൽ. കഴിഞ്ഞ ദിവസം വൈകീട്ട് വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ ഒരു സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റി വിജനമായ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് കാറില്‍ കൊട്ടാരക്കരയില്‍ എത്തിച്ച യുവാവില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ചു.

മര്‍ദ്ദനത്തെ തുടർന്ന് അവശനായ പോലിസിൽ പരാതി നൽകി. തുടർന്ന് വര്‍ക്കല സിഐ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നാലുപേരും പിടിയിലായത്.

Next Story

RELATED STORIES

Share it