- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രിയില്‍ ചികിൽസയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും കൂട്ടാളിയും പിടിയിൽ
പനി ബാധിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയായിരുന്ന പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനേയും ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച കൂട്ടാളിയെയും സിറ്റി ഷാഡോ പോലിസ് പിടികൂടി. കാസര്‍കോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കല്ലന്‍ചിറ റെയ്ഹാന മന്‍സിലില്‍ മുഹമ്മദ് ആഷിഖ് (22), തിരുവനന്തപുരം മേനംകുളം പാര്‍വ്വതി നഗര്‍ പുതുവല്‍പുത്തന്‍വീട്ടില്‍ ഗോകുല്‍ (22) എന്നിവരെയാണ് പിടികൂടിയത്. കഴക്കൂട്ടം പോലിസ് അറസ്റ്റ് രേഖപ്പെടുത്തി.
പനി ബാധിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഷിക് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാവ് ലാബില്‍ പരിശോധന റിപ്പോര്‍ട്ട് വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ മുറിയില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. തിരികെ കുട്ടിയുടെ അമ്മ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കഴക്കൂട്ടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവമറിഞ്ഞ സിറ്റി പോലിസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍റെ നിര്‍ദ്ദേശപ്രകാരം ഷാഡോ പോലീസ് ശക്തമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ച് ഉദ്ദേശം 25 വയസ്സിനകത്ത് പ്രായം തോന്നിക്കുന്ന മുടി നീട്ടി വളര്‍ത്തിയ ഒരാളാണ് പ്രതിയെന്ന് മനസ്സിലാക്കിയ ഷാഡോ പോലിസ് സംഘം സമീപത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ആഷിഖിനെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രിയുടെ സമീപ പ്രദേശങ്ങളിലും കഴക്കൂട്ടം, മേനംകുളം, കിന്‍ഫ്രാ, വെട്ടുറോഡ് ഭാഗങ്ങളിലേക്കും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളിലെക്ക് ശാസ്ത്രീയമായ അന്വേഷണം വിപുലപ്പെടുത്തിയതോടെ ആഷിക്കും കൂട്ടാളി ഗോകുലും കാഞ്ഞങ്ങാട് നിന്നും പിടിയിലാകുകയായിരുന്നു.
RELATED STORIES
വൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMT