Thiruvananthapuram

ശ്രീവരാഹം കൊലക്കേസിലെ മുഖ്യപ്രതി പിടിയില്‍; തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിന് അറുതിയില്ല

ഇന്നു പുലര്‍ച്ചെ തമ്പാനൂരില്‍ നിന്നുമാണ് ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അര്‍ജുനെ പിടികൂടിയത്. അതിനിടെ, ഇന്നലെ രാത്രി മേനംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു.

ശ്രീവരാഹം കൊലക്കേസിലെ മുഖ്യപ്രതി പിടിയില്‍;   തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിന് അറുതിയില്ല
X
കൊല്ലപ്പെട്ട ശ്യാം, അറസ്റ്റിലായ അര്‍ജുന്‍

തിരുവനന്തപുരം: പോലിസ് അക്രമികള്‍ക്കെതിരേ നടപടി കര്‍ശനമാക്കുമ്പോഴും തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിന് അറുതിയില്ല. ഇന്നലെ രാത്രി മേനംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പ്രാഥമിക വിവരം. കഴക്കൂട്ടം സ്വദേശി ഉണ്ണിക്കുട്ടനെ മേനംകുളത്ത് വെച്ച് മര്‍ദ്ദിക്കുകയും ഭീക്ഷണപ്പെടുത്തി ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ കഠിനംകുളം പോലിസ് നടത്തിയ തെരച്ചിലിലാണ് കണിയാപുരം മസ്താന്‍മുക്കിന് സമീപം ഉണ്ണിക്കുട്ടനെ മര്‍ദ്ദിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഉണ്ണിയെന്ന് പോലിസ് പറയുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ, ശ്രീവരാഹം കൊലക്കേസിലെ മുഖ്യപ്രതി അര്‍ജുന്‍ പിടിയില്‍. ഇന്നു പുലര്‍ച്ചെ തമ്പാനൂരില്‍ നിന്നുമാണ് ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അര്‍ജുനെ പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ശ്രീവരാഹം സ്വദേശിയായ ശ്യാം(28) കുത്തേറ്റു മരിച്ചത്. ഏറ്റുമുട്ടലില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു. അര്‍ജുനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മനോജ്, രജിത്ത് എന്നിവരെയാണ് പോലിസ് നേരെത്തെ പിടികൂടിയത്. എന്നാല്‍ ശ്യാമിനെ കുത്തി കൊലപ്പെടുത്തിയ ശേഷം അര്‍ജുന്‍ രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ളയാളാണ് അര്‍ജുന്‍. മെന്റല്‍ അര്‍ജുന്‍ എന്നാണ് ഇയാള്‍ തിരുവനന്തപുരത്ത് അറിയപ്പെടുന്നത്. ഒളിവില്‍ കഴിഞ്ഞ ശേഷം പാസ്‌പോര്‍ട്ട് ആവശ്യത്തിനായി തിരികെയെത്തിയപ്പോഴാണ് പിടിയിലാവുന്നത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായതോടെ കാപ്പ ചുമത്തുന്ന ഘട്ടത്തിലാണ് അര്‍ജുന്‍ മുംബൈയിലേക്ക് പോയത്. അടുത്തിടെ മുംബൈയില്‍ നിന്നും തിരികെയെത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്.

Next Story

RELATED STORIES

Share it