Thiruvananthapuram

മഴക്കെടുതിയില്‍ കൈത്താങ്ങായി എസ്ഡിപിഐ; വെള്ളം കയറിയ വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പ്രവര്‍ത്തകര്‍

മഴക്കെടുതിയില്‍ കൈത്താങ്ങായി എസ്ഡിപിഐ;  വെള്ളം കയറിയ വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പ്രവര്‍ത്തകര്‍
X

തിരുവനന്തപുരം: കനത്ത മഴയില്‍ വെള്ളം കയറിയ വീടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി എസ്ഡിപിഐ സന്നദ്ധ സേന. വള്ളക്കടവ് എന്‍എസ് ഡിപ്പോയിലെ വീടുകളിലാണ് കനത്ത മഴയില്‍ വെള്ളം കയറിയത്. മൂന്ന് ദിവസമായി വെള്ളം കയറി വീടുകള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു. ഈ ഘട്ടത്തിലാണ് എസ്ഡിപിഐ പിഡി നഗര്‍ ബ്രാഞ്ചും വള്ളക്കടവ് സിറ്റി കമ്മിറ്റി പ്രവര്‍ത്തകരും ഇടപെട്ട് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മോട്ടറെത്തിച്ച് വള്ളം അടിച്ച് പുറത്തുകളയുകയായിരുന്നു. വെള്ളം കയറിയ വീടുകളുടെ പരിസരം പ്രവര്‍ത്തകര്‍ വൃത്തിയാക്കി.



പിഡി നഗര്‍ ബ്രാഞ്ച് പ്രസിഡന്റ് അസീം, വള്ളക്കടവ് സിറ്റി പ്രസിഡന്റ് നൗഷാദ്, സിറ്റി ജോയിന്റ് സെക്രട്ടറി അന്‍സര്‍, സിറ്റി കമ്മിറ്റിയംഗങ്ങളായ ഷബീര്‍, പുത്തന്‍പാലം ബ്രാഞ്ചു പ്രസിഡന്റ് സിയാദ്, ഫിറോസ്, ജിസ്തി തുടങ്ങിയവര്‍ സംബന്ധിച്ചു.

വെള്ളം കയറിയ ഘട്ടത്തില്‍ വാര്‍ഡ് കൗണ്‍സിലറെയും സ്ഥലം എംഎല്‍എയെയും വിളിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് വള്ളം കയറിയ വീട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it