- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാംസ്കാരിക നായകർക്കെതിരെ രാജ്യദ്രോഹക്കുറ്റം: തലസ്ഥാനത്ത് എസ്ഡിപിഐ പ്രതിഷേധം
അധികാരത്തിന്റെ മറവില്‍ വിമതശബ്ദങ്ങളെ ഇല്ലാതാക്കി ഭീകരതാണ്ഡവം തുടരാമെന്നാണ് ആർഎസ്എസ് വ്യാമോഹമെങ്കില്‍ അത് രാജ്യസ്‌നേഹികള്‍ ചെറുത്തുതോല്‍പ്പിക്കും.
തിരുവനന്തപുരം: രാജ്യത്ത് സംഘപരിവാർ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ ചലച്ചിത്ര മേഖലയിലെ 49 പ്രമുഖര്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ എസ്.ഡി.പി.ഐ ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം മാർച്ച് ഉദ്ഘാടനം ചെയ്തു. സംഘപരിവാർ ഭീകരർ രാജ്യത്തെ മുസ്ലീം, ദലിത്, ആദിവാസി ജനതയെ തെരുവിൽ തല്ലിക്കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സാംസ്കാരിക നായകർക്കെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഗൂഢനീക്കത്തിനെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ മറവില്‍ വിമതശബ്ദങ്ങളെ ഇല്ലാതാക്കി ഭീകരതാണ്ഡവം തുടരാമെന്നാണ് ആർഎസ്എസ് വ്യാമോഹമെങ്കില്‍ അത് രാജ്യസ്‌നേഹികള്‍ ചെറുത്തുതോല്‍പ്പിക്കും. പശുവിന്റേയും മതത്തിന്റേയും പേരുപറഞ്ഞ് തെരുവുകളിൽ നിരപരാധികളെ തല്ലിക്കൊല്ലുന്ന അക്രമികളുടെ കൈക്ക് പിടിക്കാൻ നാം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ഷബീർ ആസാദ് അധ്യക്ഷത വഹിച്ചു. ജലീൽ കരമന, ഷിഹാബുദീൻ മന്നാനി, വേലുശേരി അബ്ദുസലാം, സിയാദ് തൊളിക്കോട്, മാഹീൻ പരുത്തിക്കുഴി, നിസാർ പരുത്തിക്കുഴി, സജീവ് പൂന്തുറ, ഹക്കീം കരമന, ഷാഫി കാച്ചാണി, സക്കീർ പാറശാല, നാസർ കൊപ്പം, ഷാനവാസ് നഗരൂർ നേതൃത്വം നൽകി. വൈകുന്നേരം പഞ്ചായത്ത് തലങ്ങളിലും എസ്ഡിപിഐ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
RELATED STORIES
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMT