Thiruvananthapuram

ഓപറേഷന്‍ ബോള്‍ട്ട്: തലസ്ഥാനത്ത് 422 പേര്‍ അറസ്റ്റില്‍

ഗുണ്ടാ- ലഹരി സംഘങ്ങളെ പിടികൂടാന്‍ തിരുവനന്തപുരത്ത് പോലിസിന്റെ വ്യാപക പരിശോധന നടക്കുകയാണ്. 41 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. 1250 വാഹനങ്ങളും പരിശോധിച്ചു.

ഓപറേഷന്‍ ബോള്‍ട്ട്: തലസ്ഥാനത്ത് 422 പേര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും മയക്കുമരുന്ന് മാഫിയകളേയും അമര്‍ച്ച ചെയ്യാനായി സിറ്റി പോലിസ് ആരംഭിച്ച ഓപ്പറേഷന്‍ ബോള്‍ട്ടിന് തുടക്കമായി. ഇതുവരെ 422 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പോലിസ് കമ്മീഷണര്‍ കെ സഞ്ചയ്കുമാര്‍ അറിയിച്ചു. ഗുണ്ടാ- ലഹരി സംഘങ്ങളെ പിടികൂടാന്‍ തിരുവനന്തപുരത്ത് പോലിസിന്റെ വ്യാപക പരിശോധന നടക്കുകയാണ്. 41 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. 1250 വാഹനങ്ങളും പരിശോധിച്ചു. ഒരാഴ്ചയ്ക്കിടെ ലഹരിമാഫിയകള്‍ തലസ്ഥാനത്ത് നടത്തിയ രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഓപറേഷന്‍ ബോള്‍ട്ടിന് പോലിസ് തുടക്കമിട്ടത്.

ഇന്നലെ രാത്രി സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഗുണ്ടാ വിളയാട്ടം നടക്കുന്ന രഹസ്യ കേന്ദ്രങ്ങള്‍, ലഹരിമരുന്ന് മാഫിയാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇരുനൂറിലധികം ആളുകളുടെ വീട്ടിലും റെയ്ഡ് നടത്തി. തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നര്‍ക്കെതിരെ കാപ്പ ചുമത്താനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊടും കുറ്റവാളികളെ ജില്ല കടത്താനാണ് പോലിസിന്റെ തീരുമാനം.

Next Story

RELATED STORIES

Share it