Thiruvananthapuram

ജലനിരപ്പ് ഉയർന്നു; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ആറിഞ്ചായി ഉയർത്തും

ഷട്ടറുകൾ ഇ​പ്പോ​ൾ നാ​ലി​ഞ്ചാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. ഡാ​മി​ൽ ഇ​പ്പോ​ൾ 83.705 മീറ്റർ വെ​ള്ള​മാ​ണ് ഉ​ള്ള​ത്.

ജലനിരപ്പ് ഉയർന്നു; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ആറിഞ്ചായി ഉയർത്തും
X

തിരുവനന്തപുരം: നെ​യ്യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ല് ഷ​ട്ട​റു​ക​ളും ആ​റി​ഞ്ചാ​യി ഉ​യ​ർ​ത്തും. ഇ​പ്പോ​ൾ നാ​ലി​ഞ്ചാ​ണ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. ഡാ​മി​ൽ ഇ​പ്പോ​ൾ 83.705 മീറ്റർ വെ​ള്ള​മാ​ണ് ഉ​ള്ള​ത്.

84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത്. വെള്ളം തുറന്നു വിടുന്നതിനാൽ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് വ​ന​ത്തി​ല​ട​ക്കം പെ​യ്ത​ത്. ഡാ​മി​ലേ​ക്ക് നീ​രൊ​ഴു​ക്കു​ന്ന ന​ദി​ക​ളി​ൽ ന​ല്ല ജ​ല​പ്ര​വാ​ഹ​മു​ണ്ട്.

Next Story

RELATED STORIES

Share it