Thiruvananthapuram

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്

ഡിപ്പോ പരിസരത്ത് അണുനശീകരണം നടത്തിയ ശേഷം ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്
X

കാട്ടാക്കട: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടര്‍ക്കും സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഒരു ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടിച്ചിട്ടിരിക്കുകയാണ്. ഡിപ്പോ പരിസരത്ത് അണുനശീകരണം നടത്തിയ ശേഷം ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടി നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഭാഗമായാണ് കൂടുതല്‍ പേരെ ഡിപ്പോയില്‍ പരിശോധിച്ചത്. ഇതുവരെ മൂന്ന് പേര്‍ക്കാണ് മൊത്തത്തില്‍ ഇവിടെ കൊവിഡ് പോസിറ്റീവായത്.


Next Story

RELATED STORIES

Share it