- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൃഹനാഥനെ കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി
സൗത്ത് സോൺ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ ക്രൂരമായി കൊലപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ കുറ്റക്കാരെന്ന് കോടതി. ഇരുവരുടേയും ശിക്ഷ നാളെ വിധിക്കും. വട്ടപ്പാറ കല്ലുവാകുഴി തോട്ടരികത്ത് വീട്ടിൽ കൊലുസുബിനു എന്നു വിളിക്കുന്ന അനിൽകുമാർ, തമിഴ്നാട് സ്വദേശി ചന്ദ്രശേഖരൻ എന്നിവരാണ് പ്രതികൾ. ഇവർക്കെതിരായി ഭവനഭേദനം, കൊലപാതകശ്രമം, കൊലപാതകം, കവർച്ച, പീഡനത്തിനായി ഇരയെ മൃതപ്രായയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻ ജഡ്ജ് മിനി എസ് ദാസ് ചൂണ്ടിക്കാട്ടി.
2016 ജൂലൈ ഏഴിനാണ് കുറ്റകൃത്യം നടന്നത്. അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന പ്രതികൾ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. അടുത്തു കിടന്ന ഭാര്യയെ ചുറ്റിക, പാര എന്നിവ ഉപയോഗിച്ച് തലയ്ക്കടിച്ച് ബോധം കെടുത്തി. തുടർന്ന് ഒന്നാം പ്രതി അനിൽകുമാർ ഇവരെ പീഡിപ്പിച്ചു. താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ കുരിശും മോഷ്ടിച്ച് തിരുനെൽവേലിയിലെ ജുവലറിയിൽ വിറ്റു.
സൗത്ത് സോൺ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പിടികൂടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















