- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് ജയിലില്‍ നിന്നിറങ്ങിയ കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കാപ്പ കേസില്‍ ജയിലിലായിരുന്ന മുളകത്തില്‍ സ്വദേശി അനീഷാ (35) ണ് കൊല്ലപ്പെട്ടത്. പള്ളിച്ചല്‍ പഞ്ചായത്തിലെ നരുവാമൂടിന് സമീപമുള്ള മുളക്കലില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഹോളോ ബ്രിക്‌സ് കടയ്ക്കുള്ളിലാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്.
പുറത്തിറങ്ങിയ അന്നുതന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാള്‍. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്നു. ഹോളോ ബ്രിക്‌സ് നിര്‍മാണ ശാലയില്‍ തങ്ങുകയായിരുന്ന അനീഷിനെ ഒരുസംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പരവൂര്‍ പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കാട്ടാക്കട ഡിവൈഎസ്പിയും സ്ഥലത്തെത്തി പരിശോധന നടത്തി. കൃത്യത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
RELATED STORIES
എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര് മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTകെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
14 Nov 2024 7:53 AM GMT