വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് പിടിയിൽ

സിംഗപ്പൂർ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ലേബർ വിസ ശരിയാക്കി നൽകാമെന്ന് പത്രപരസ്യം നൽകി ഉദ്യോഗാർഥികളിൽ നിന്നും സർട്ടിഫിക്കറ്റുകളും പണവും വാങ്ങിയ ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് പിടിയിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. വഞ്ചിയൂർ ഷൈൻ ട്രാവൽസ് ഉടമയായ തിരുവനന്തപുരം ഓൾ സെയിൻസ് ജങ്ഷനിൽ ശാസ്താ ക്ഷേത്രത്തിന് സമീപം സൗമ്യാ ഭവനിൽ മോഹൻ (അനിൽ - 38) ആണ് അറസ്റ്റിലായത്.

സിംഗപ്പൂർ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ലേബർ വിസ ശരിയാക്കി നൽകാമെന്ന് പത്രപരസ്യം നൽകി ഉദ്യോഗാർഥികളിൽ നിന്നും സർട്ടിഫിക്കറ്റുകളും പണവും വാങ്ങിയ ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കോട്ടുകാൽ സ്വദേശി നൽകിയ പരാതിയിൽ വഞ്ചിയൂർ പോലിസ് നടത്തിയ അന്വേഷണത്തിലാണ് മോഹൻ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top