- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശപണമിടപാട് സ്ഥാപനങ്ങളിലെ മോഷണം: ഇറാനിയൻ ദമ്പതികൾ അറസ്റ്റിൽ
സിറാജുദീൻ ഹൈദർ (57), ഭാര്യ ഹെൻഡാരി ഹൊസ്ന (53) എന്നിവരാണ് അറസ്റ്റിലായത്. ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസികളും ഇന്ത്യൻ രൂപയുമാണ് ഇവർ മോഷ്ടിച്ചത്.
തിരുവനന്തപുരം: വിദേശ കറൻസി മാറാനെന്ന വ്യാജേന വിദേശ പണമിsപാട് സ്ഥാപങ്ങളിലെത്തി മോഷണം നടത്തുന്ന ഇറാനിയൻ ദമ്പതികൾ അറസ്റ്റിൽ. സിറാജുദീൻ ഹൈദർ (57), ഭാര്യ ഹെൻഡാരി ഹൊസ്ന (53) എന്നിവരാണ് അറസ്റ്റിലായത്. വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി സ്ഥാപനത്തിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസികളും ഇന്ത്യൻ രൂപയുമാണ് ഇവർ മോഷ്ടിച്ചത്.
ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വി. എസ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 സപ്തംബർ 17ന് 1,55,000 ഇന്ത്യൻ രൂപക്ക് തുല്യമായ സൗദി റിയാലും കുവൈറ്റ് ദിനാറും മോഷണം പോയ സംഭവത്തിൽ ആറ്റിങ്ങൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലിസിന് വിദേശികളുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഇവ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എയർപോർട്ടിന് സമീപത്തും റെയിൽവേ സ്‌റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവർ എറണാകുളം അങ്കമാലി മേഖലയിൽ എത്തിയതായി തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ ഷാഡോ ടീം അങ്കമാലി പോലിസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ മനസ്സിലാക്കി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തിക്കുന്ന ബെന്നി വർഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ലാവണ്യ ഷോപ്പിങ് സെന്ററിൽ നിന്നും സമാനമായ രീതിയിൽ രണ്ടര ലക്ഷം ഇന്ത്യൻ രൂപയുടെ മൂല്യമുള്ള സൗദി റിയാൽ 2017 ഒക്ടോബർ 19ന് മോഷണം നടത്തിയിരുന്നു. ആറ്റിങ്ങൽ മോഷണം നടത്തിയ മുഖ്യപ്രതി സിറാജുദീൻ ഹൈദറും ഇയാളുടെ മറ്റൊരു സുഹൃത്തും ആയിരുന്നു ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ് കോതമംഗലം പോലിസ് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി . ഇയാളുടെ ഭാര്യയായ ഹെൻഡാരി ഹൊസ്നയെ ആറ്റിങ്ങൽ പോലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്ത് പ്രവർത്തിക്കുന്ന അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള പിക്സൽ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ നിന്നും 2018 മേയ് 18ന് 30,000 രൂപയോളം മൂല്യമുള്ള അമേരിക്കൽ ഡോളർ മോഷണം ചെയ്തതും കിളിമാനൂർ കാരേറ്റ് പ്രവർത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡിൽ നിന്നും 58,000 രൂപ മോഷണം ചെയ്തതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റ് നിരവധി സ്ഥലങ്ങളിലും ഇവർ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. കോതമംഗലം, ആറ്റിങ്ങൽ കോടതികളിൽ ഹാജരാക്കിയ പ്രതികളെ മൂവാറ്റുപുഴ , അട്ടകുളങ്ങര ജയിലുകളിലേക്ക് റിമാന്റ് ചെയ്തു.
ഇവർ മുംബൈ , ഗോവ തുടങ്ങളിയ അനവധി സ്ഥലങ്ങളിൽ നേരത്തേ ഹോട്ടലുകളിൽ താമസിച്ചിരുന്നതായും കണ്ടെത്തി. കസ്റ്റഡയിൽ വാങ്ങി കൂടുതൽ അന്വേഷണത്തിൽ ഇവർ നടത്തിയ മറ്റ് മോഷണങ്ങൾ തെളിയിക്കാനാവുമെന്നാണ് പോലിസ് കരുതുന്നത്.
RELATED STORIES
സംസ്ഥാനത്തെ സ്വര്ണവിലയില് വീണ്ടും വന് കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില് റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT''നടിയെ ആക്രമിച്ച കേസില് പോലിസ് കള്ളത്തെളിവുകള് ഉണ്ടാക്കി'' ആര്...
11 Dec 2024 3:53 AM GMTഗസയില് നാലു മെര്ക്കാവ ടാങ്കുകള് തകര്ത്ത് ഹമാസ് (വീഡിയോ)
11 Dec 2024 3:27 AM GMT