തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് കറിക്കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ കിടപ്പുമുറിയില്‍ വച്ചാണ് ഭാര്യയെ സജീവ് കുമാര്‍ കഴുത്തറുത്ത് കൊന്നത്. കറിക്കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പോലിസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു.

നേരത്തേയും ഇയാള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാത്രിയും വീട്ടില്‍ ബഹളവും അക്രമവും നടന്നിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top