പ്രചരണത്തിനെത്തിയ ബിജെപി സ്ഥാനാർഥിയേയും പ്രതിരോധ മന്ത്രിയേയും പൂന്തുറയിൽ തടഞ്ഞു

കുമ്മനത്തെ മടക്കി അയച്ച് പൂന്തുറ എന്നപേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രചരണത്തിനെത്തിയ ബിജെപി സ്ഥാനാർഥിയേയും പ്രതിരോധ മന്ത്രിയേയും പൂന്തുറയിൽ തടഞ്ഞു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പൂന്തുറയിലെത്തിയ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും പ്രദേശവാസികൾ പൂന്തുറയില്‍ തടഞ്ഞു. കുമ്മനത്തെ മടക്കി അയച്ച് പൂന്തുറ എന്നപേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റോഡ് ഷോയുടെ ഭാഗമായി കഴിഞ്ഞരാത്രി പൂന്തുറയിലെത്തിയ ഇരുവരേയും ഉള്‍പ്രദേശങ്ങലിലേക്ക് കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. ഇത് ഏറെനേരം സംഘര്‍ഷത്തിന് വഴിവച്ചതോടെ പൂന്തുറ ജങ്ഷനില്‍ ബിജെപി പ്രചരണം അവസാനിപ്പിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് റോഡ് ഷോ തടഞ്ഞതെന്നാണ് ബിജെപിയുടെ ആരോപണം.

നേരത്തെ ഓഖി ദുരന്തമുണ്ടായപ്പോള്‍ നിര്‍മ്മലാ സീതാരാമന്‍ പൂന്തുറ മേഖല സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബിജെപിയുടെ പ്രചാരണത്തിന് പ്രതിരോധമന്ത്രിയെത്തിയത്. നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ ബിജെപി പ്രവര്‍ത്തകര്‍ പൂന്തുറ ജങ്ഷനില്‍ പ്രചരണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top