പാളയം സെന്റ് ജോസഫ് പള്ളിയിൽ സംഘർഷം

വിശ്വാസികൾ പാളയം പള്ളി വികാരി ഫാദർ നിക്കോളാസിനെ തടഞ്ഞുവച്ചു.

പാളയം സെന്റ് ജോസഫ് പള്ളിയിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയിൽ സംഘർഷം. ഇന്നു രാവിലെയാണ് സംഭവം. വിശ്വാസികൾ പാളയം പള്ളി വികാരി ഫാദർ നിക്കോളാസിനെ തടഞ്ഞുവച്ചു. പള്ളിക്ക് കീഴിലുള്ള പാറ്റൂർ സെമിത്തേരിയിൽ മറ്റൊരു ഇടവകയിലുള്ള ആളുടെ മൃതദേഹം സംസ്കരിക്കാൻ വികാരി പണം വാങ്ങി അവസരം ഒരുക്കിയെന്നതാണ് ആരോപണം. ഏറെ നേരത്തെ ബഹളത്തിനൊടുവിൽ സഭാ നേതൃത്വം ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. വികാരിയെ മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യയപ്പെട്ടു. ബിഷപ്പ് ഹൗസിൽ നിന്നെത്തിയ സഭാ പ്രതിനിധികൾ പ്രതിഷേധക്കാരുമായി സംസാരിക്കുകയും ഒരാഴ്ചയ്ക്കകം മൃതദേഹം മാറ്റി സംസ്കരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് സംഘർഷം അവസാനിച്ചത്.

RELATED STORIES

Share it
Top