തിരുവനന്തപുരത്ത് സിഐടിയു പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: പരസ്യ മദ്യപാനം ചോദ്യം ചെയ്ത സിഐടിയു പ്രവര്‍ത്തകന് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതിയിലാണ് സംഭവം. സിഐടിയു പ്രവര്‍ത്തകനായ മുട്ടപ്പലം സ്വദേശി സുള്‍ഫിക്കറിനാണ് വെട്ടേറ്റത്. വെട്ടേറ്റ സുല്‍ഫിക്കറിനെ നാട്ടുകാര്‍ വര്‍ക്കല താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലുമെത്തിച്ചു. സുല്‍ഫിക്കറിന്റെ മുറിവിന് 25 ഓളം സ്റ്റിച്ചുകള്‍ ഇടേണ്ടിവന്നു. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തില്‍ അയിരൂര്‍ പോലിസ് പ്രതികളായ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണെന്ന് പോലിസ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. സുല്‍ഫിക്കറിന്റെ വീടിന് സമീപത്ത് ഏറെനാളായി കഞ്ചാവ് മാഫിയയുടെ ശല്യമുണ്ടായിരുന്നു. ഇതിനെതിരേ സുല്‍ഫിക്കര്‍ പലപ്പോഴും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സുല്‍ഫിക്കര്‍ ഇവരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെട്ടേറ്റത്.
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT