കഴക്കൂട്ടത്ത് യുവാവിന് നേരേ ബോംബേറ്
BY NSH7 April 2022 5:41 PM GMT

X
NSH7 April 2022 5:41 PM GMT
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരേ ബോംബെറിഞ്ഞു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാല്‍ ചിന്നിച്ചിതറിയ നിലയില്‍ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ക്ലീറ്റസിന് ഒപ്പമുണ്ടായിരുന്ന സുനിലിനെയാണ് അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് സംശയിക്കുന്നത്. സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കവെ രാത്രി ഏഴരയോടെയാണ് ക്ലീറ്റസിന് നേരേ ബോംബെറിഞ്ഞത്. തുമ്പ സ്വദേശിയായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
Next Story
RELATED STORIES
കര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTഎംബാപ്പെയ്ക്ക് ഡബിള്; ഓറഞ്ച് പടയെ തകര്ത്തെറിഞ്ഞ് ഫ്രാന്സ്
25 March 2023 4:20 AM GMTബെംഗളൂരുവില് മലയാളി വിദ്യാര്ത്ഥി തടാകത്തില് മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMT