Thiruvananthapuram

ആറ്റിങ്ങൽ മണ്ഡലത്തിലെ റെയിൽവേ വികസനത്തിന്‌ പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് എം.പി

ആറ്റിങ്ങൽ മണ്ഡലത്തിലെ റെയിൽവേ വികസനത്തിന്‌ പ്രത്യേക ശ്രദ്ധ നൽകി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും എം.പി യോഗത്തിൽ അറിയിച്ചു. ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിലെ റെയിൽവേ വികസനത്തിന്‌ പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് എം.പി
X

തിരുവനന്തപുരം: കാലങ്ങളായി അവഗണനയിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ വികസനത്തിന്‌ പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് എം.പിമാരുടെയും റെയിൽവേ അധികൃതരുടെയും യോഗത്തിൽ അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ ശിവഗിരിയിൽ നിന്നും വരണാസിയിലേക്കു പുതിയ ട്രെയിൻ അനുവദിക്കുക, പരശുറാം, മാവേലി, അമൃത, ഇന്റർസിറ്റി, പുനലൂർ - കന്യാകുമാരി, ജനശതാബ്തി എന്നീ ട്രെയിനുകൾക്ക് വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പ്‌ അനുവദിക്കുക, ദീർഘകാലത്തെ ആവശ്യമായ വർക്കല, ഇടവ, പുന്നമൂട്, ജനതമുക്ക്, ചിറയിൻകീഴ്, വക്കം തൊപ്പിക്കവിളാകം, കണിയാപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുക, (ഇതിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുമായി ചർച്ച നടത്തും)

വർക്കല റയിൽവേ സ്റ്റേഷനിലെ വിശ്രമകേന്ദ്രം, ക്യാന്റീൻ, ക്ലോക്ക് റൂം എന്നിവ രണ്ടു മാസത്തിനുള്ളിൽ യാത്രക്കാർക്കായി തുറന്ന് നൽകുക, മുഴുവൻ റെയിൽവേ സ്റ്റേഷനുകളുടെയും പ്ലാറ്റ് ഫോമിൽ നിലവിലെ മേൽക്കൂരകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുകൊണ്ട് യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുക, ഏറെ നാളത്തെ ആവശ്യമായ കടയ്ക്കാവൂർ സ്റ്റേഷനെ പൈതൃക സ്റ്റേഷൻ ആക്കി മാറ്റുക, കടയ്ക്കാവൂർ സ്റ്റേഷനിലെ അപ്രോച് റോഡായ കടയ്ക്കാവൂർ ട്രഷറി റോഡ് നിർമാണത്തിന് റയിൽവേയുടെ അനുമതി വൈകുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. (അനുമതി ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാവും.)

ജനങ്ങളുടെ പ്രധാന ആവശ്യമായ കൊച്ചുവേളിയിൽ അവസാനിക്കുന്നതും ആരംഭിക്കുന്നതുമായ ട്രെയിനുകൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. കാലങ്ങളായി അവഗണനയിൽ കഴിഞ്ഞിരുന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ റെയിൽവേ വികസനത്തിന്‌ പ്രത്യേക ശ്രദ്ധ നൽകി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും പാർലമെന്റിൽ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും എം.പി യോഗത്തിൽ അറിയിച്ചു. ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ യോഗത്തിൽ അറിയിച്ചു.

Next Story

RELATED STORIES

Share it