കൗമാര വിദ്യാഭ്യാസത്തിന് സുരക്ഷിതം പദ്ധതി ആരംഭിച്ചു

വിവിധ ജീവിത സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ നേരിടാവുന്ന വിവേചനങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ധാരണ വിപുലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കൗമാര വിദ്യാഭ്യാസത്തിന് സുരക്ഷിതം പദ്ധതി ആരംഭിച്ചുസുരക്ഷിതം പദ്ധതിയുടെ ഭാഗമായ അധ്യാപക പരിശീലനത്തിന്റെ ആദ്യബാച്ച് ജില്ലാപഞ്ചായത്ത് അംഗം എസ് വി സുബിന്‍ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 75 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സുരക്ഷിതം പദ്ധതിക്ക് തുടക്കമിട്ടു. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലെ കൗമാരക്കാരായ കുട്ടികളെ കേന്ദ്രീകരിച്ചാണ് പദ്ധതി. വിവിധ ജീവിത സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ നേരിടാവുന്ന വിവേചനങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ധാരണ വിപുലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 75 വിദ്യാലയങ്ങളില്‍ നിന്നും രണ്ട് അധ്യാപകര്‍ക്കുവീതം രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും.

മൂന്ന് ബാച്ചുകളിലായി ഇവര്‍ക്ക് പരിശീലനം നടക്കും. 50 അധ്യാപകര്‍ക്കായി വള്ളംകുളം ഗവ.യുപിഎസില്‍ നടന്ന ആദ്യ ബാച്ച് അധ്യാപക പരിശീലനം ജില്ലാപഞ്ചായത്തംഗം എസ് വി സുബിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍ വിജയമോഹനന്‍ അധ്യക്ഷത വഹിച്ചു. അധ്യാപക പരിശീലനത്തിന്റെ അടുത്ത രണ്ട് ബാച്ചുകള്‍ കോഴഞ്ചേരി, പത്തനംതിട്ട ബിആര്‍സികളില്‍ നടക്കും. അധ്യാപക പരിശീലനത്തെത്തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നേടിയ അധ്യാപകര്‍ക്കും വീടുകളിലും വിദ്യാലയത്തിലും പൊതുസമൂഹത്തിലും കുട്ടികള്‍ അനുഭവിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങള്‍ അധ്യാപകരെയും ഉത്തരവാദിത്തപ്പെട്ടവരെയും അറിയിക്കുന്നതിനായി സുരക്ഷിതം പെട്ടികള്‍ ഓരോ വിദ്യാലയത്തിലും സ്ഥാപിക്കും.

രഹസ്യമായും മന:ശാസ്ത്രപരമായും പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സ്‌കൂള്‍ മേലധികാരി മുഖേന നടപ്പാക്കും. ഫെബ്രുവരി അഞ്ചിന് മുമ്പ് ജില്ലയിലെ 75 സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും. ട്രെയിനര്‍മാരായ ഡി ലേഖ, ബി ശ്രീലേഖ, സി ജി പ്രസന്നകുമാരി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.


Sudheer H

Sudheer H

Our Contributor help bring you the latest article around you


RELATED STORIES

Share it
Top