പമ്പാതീരത്ത് വൃദ്ധന്‍ മരിച്ചനിലയില്‍; സൂര്യാഘാതമെന്ന് പ്രാഥമിക നിഗമനം

സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

പമ്പാതീരത്ത് വൃദ്ധന്‍ മരിച്ചനിലയില്‍; സൂര്യാഘാതമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണില്‍ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. പമ്പയാറിന്റെ തീരത്തുള്ള വഴിയരുകിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായ ഷാജഹാന്‍(60) ആണ് മരിച്ചത്. ഇന്നു വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പൊള്ളലേറ്റ് ശരീരത്തിലെ തൊലി പൊളിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top