Pathanamthitta

മകരവിളക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മകരവിളക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
X

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉല്‍സവവുമായി ബന്ധപ്പെട്ട്് 14ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. തിരക്കുമൂലം അപകട ങ്ങളും ഗതാഗതകുരുക്കും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്.

അതേസമയം, അപകടസാധ്യത കണക്കിലെടുത്ത് മകരവിളക്ക് ദര്‍ശനത്തിനായി തീര്‍ഥാടകര്‍ പമ്പ ഹില്‍ടോപ്പ് വ്യു പോയിന്റിലേക്ക് കയറുന്നത് നിരോധിച്ച് ജില്ലാ മജിസ്ട്രേട്ടും ജില്ലാ കലക്ടറുമായ പി ബി നൂഹ് ഉത്തരവിട്ടു. സംയുക്തപരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.


Next Story

RELATED STORIES

Share it