കോന്നി- ചന്ദനപ്പള്ളി റോഡ് തകര്‍ച്ചയ്‌ക്കെതിരേ ജനകീയ പ്രതിഷേധം

കോന്നി: ഏറെക്കാലങ്ങളായി തകര്‍ന്നുകിടക്കുന്ന കോന്നി- ചന്ദനപ്പള്ളി റോഡിന്റെ തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കോന്നി താലൂക്ക് ആശുപത്രി ജങ്ഷനില്‍ നടന്ന സമരപരിപാടി അസോസിയേഷന്‍ പ്രസിഡന്റ് വി ബി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം സി രാധാകൃഷ്ണന്‍ നായര്‍, രാജീസ് കൊട്ടാരം, വിജയന്‍ നായര്‍, അബ്ദുല്‍ മുത്തലിഫ്, പ്രസന്നകുമാര്‍ കുരട്ടിയില്‍, ജഗീഷ് ബാബു, രാധാകൃഷ്ണന്‍ പടിഞ്ഞാറ്റേതില്‍, അനു പാറേല്‍, സാം വര്‍ഗീസ്, കൃഷ്ണകുമാര്‍, സജി സാമുവേല്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോന്നി മുതല്‍ ചന്ദനപ്പള്ളി വരെയുള്ള റോഡ് നവീകരണത്തിന് കരാര്‍ നല്‍കിയിട്ട് എട്ട് മാസങ്ങള്‍ പിന്നിടുന്നു.
പല ഭാഗങ്ങളിലും കുറച്ചുമാത്രം നിര്‍മാണപ്രവൃത്തികളാണ് നടത്തിയത്. പണി ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനിടെ സിവില്‍ സ്‌റ്റേഷന്‍ മുതല്‍ ആനക്കൂട് വരെ റോഡ് ഉയര്‍ത്താന്‍ കരാര്‍ നടപടികള്‍ പുനക്രമീകരിക്കാന്‍ വരുന്ന താമസവും റോഡിന്റെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടി. പിഎം റോഡ് നവീകരണം നടക്കുന്നതിനാല്‍ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പാതയാണ് ചന്ദനപ്പള്ളി റോഡ്. ഓടകളില്ലാത്തതും പല ഭാഗങ്ങളിലും പൂട്ടുക്കട്ടകള്‍ പാകിയതുംറോഡിന്റെ തീര്‍ച്ചയ്ക്ക് ആക്കം കൂട്ടി. റോഡിലെകുഴികളില്‍ വീണ് അപകടങ്ങളില്‍പ്പെടുന്ന ഇരുചക്രവാഹന യാത്രക്കാരും നിരവധിയാണ്. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ തുടര്‍സമരങ്ങള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT