പാലാ ബിഷപ്പിന്റെ നുണപ്രചാരണം: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇന്ധനമാവുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍

പത്തനംതിട്ട: പാലാ ബിഷപ്പിന്റെ നുണപ്രചാരണം കേരളത്തില്‍ വര്‍ഗീയധ്രുവീകരണത്തിന് ഇന്ധനമായി ആളിക്കത്തുന്ന ഗൗരവപ്രശ്‌നമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍. കോട്ടയം കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന്റെ ഭാഗമായി സമൂഹത്തിന് സന്ദേശം നല്‍കുന്ന സന്ദര്‍ഭത്തില്‍ മുസ്‌ലിം സമൂഹത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളും അതീവഗൗരവവുമുള്ള കള്ളക്കഥകളും സൃഷ്ടിച്ച് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുത്ത് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ഫെഡറേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടും അന്വേഷണ ഏജന്‍സികളോടും ആവശ്യപ്പെട്ടു.
ലൗ ജിഹാദിന് പുറമേ നാര്‍ക്കോട്ടിക്ക് ജിഹാദും നടത്തി ഹൈന്ദവ- ക്രൈസ്തവ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിലേക്കും തീവ്രവാദത്തിലേക്കും മുസ്‌ലിം ജിഹാദികള്‍ നയിക്കുന്നുവെന്ന ബിഷപ്പിന്റെ വാദം അങ്ങേയറ്റം ഹീനവും നീചവും മാപ്പര്‍ഹിക്കാത്തതുമായ ദുരാരോപണമാണ്. കേരളത്തില്‍ ഇത്തരത്തില്‍ നടന്ന ഏതെങ്കിലും സംഭവങ്ങളോ അതിന്റെ യഥാര്‍ഥ തെളിവുകളോ ഉണ്ടെങ്കില്‍ അതിന്റെ പിന്‍ബലത്തില്‍ വേണമെങ്കില്‍ ബിഷപ്പിന് കേസുകള്‍ കൊടുത്ത് സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ആര്‍ജവം കാണിക്കാമായിരുന്നു.
അതല്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അധിക്ഷേപങ്ങളുമുന്നയിച്ച് ഒരു സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന പ്രവണത വര്‍ഗീയധ്രുവീകരണം ലക്ഷ്യംവയ്ക്കുന്ന സംഘപരിവാരങ്ങള്‍ക്ക് ആവേശം പകരുന്ന വിടുപണിയായിപ്പോയി. വിലകുറഞ്ഞ ഇത്തരം ഏര്‍പ്പാടായി തരംതാണ ബിഷപ്പ് െ്രെകസ്തവ സഭകള്‍ക്ക് അപമാനമാണെന്ന് പറയിപ്പത് അവഹേളനമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT