സാമുദായിക ധ്രുവീകരണങ്ങള്‍ക്ക് പിന്നിലുള്ളവരെ ഒറ്റപ്പെടുത്തുക: ഇലവുപാലം ശംസുദ്ദീന്‍ മന്നാനി

പത്തനംതിട്ട: പാലാ ബിഷപ്പിന്റെ വര്‍ഗീയപരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ബിഷപ്പിന്റെ പക്ഷംപിടിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളെയും മതേതര പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും മാനവിക സൗഹാര്‍ദം നിലനിര്‍ത്തണമെന്നും കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീന്‍ മന്നാനി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മണ്ണടി അര്‍ഷദ് ബദ്‌രി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാരാളി സുലൈമാന്‍ ദാരിമി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. നൗഷാദ് മങ്കാകുഴി, സഫീര്‍ഖാന്‍ മന്നാനി, ശാക്കിര്‍ ഹുസയ്ന്‍ ദാരിമി, സലിം തലവരമ്പ്, സൈനുദ്ദീന്‍ മൗലവി, റാശിദ് പേഴുമ്മൂട്, യൂസുഫ് കാട്ടൂര്‍, പരീത് പുതുശ്ശേരി, അഫ്‌സല്‍ പത്തനംതിട്ട, അഡ്വ.ഷിനാജ്, അബ്ദുല്‍ ബാസിത്, ജനറല്‍ സെക്രട്ടറി സാദിഖ് കുലശേഖരപതി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ടി സിദ്ദിഖ് എംഎല്എയുടെ ഗണ്മാന് സസ്പെന്ഷന്
26 Jun 2022 11:32 AM GMTകേസുകള് പിന്വലിച്ച് ടീസ്തയെയും ആര് ബി ശ്രീകുമാറിനെയും...
26 Jun 2022 11:24 AM GMTകാലിത്തൊഴുത്തില് നിര്മിക്കാന് പിഡബ്ല്യുഡി വക 42.90 ലക്ഷം!;...
26 Jun 2022 11:17 AM GMTദക്ഷിണാഫ്രിക്കയിലെ നിശാക്ലബില് ഡസനിലധികം യുവാക്കളെ മരിച്ച നിലയില്...
26 Jun 2022 11:08 AM GMTക്ലിഫ് ഹൗസ് ചുറ്റുമതില് അറ്റകുറ്റപ്പണിക്കും പുതിയ കാലിത്തൊഴുത്ത്...
26 Jun 2022 10:59 AM GMTകോണ്ഗ്രസുകാര്ക്കൊപ്പം ചേര്ന്ന് പോലിസുകാരെ ആക്രമിച്ചെന്ന്; ടി...
26 Jun 2022 10:41 AM GMT