കഞ്ചാവ് വിൽപന: റാന്നിയിൽ ഹോട്ടലുടമ പിടിയിൽ
റാന്നിയിലും പരിസരപ്രദേശത്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായതിനെ തുടർന്ന് ആഴ്ചകളായി ഹോട്ടലും പരിസരപ്രദേശങ്ങളും ഷാഡോ പോലിസ് നിരീക്ഷണത്തിലായിരുന്നു.
റാന്നി: ഒന്നരക്കിലോ കഞ്ചാവുമായി ഹോട്ടൽ ഉടമ പിടിയിൽ. റാന്നി ഇട്ടിയപ്പാറ തസ്നി ഹോട്ടൽ ഉടമ പുന്നമൂട്ടിൽ ഷാമി(50) നെയാണ് റാന്നി പോലിസ് ഇൻസ്പെക്ടർ ബി രാജേന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
റാന്നിയിലും പരിസരപ്രദേശത്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായതോടെ ജില്ലാ പോലിസ് മേധാവി ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഹോട്ടലും പരിസരപ്രദേശങ്ങളും ഷാഡോ പോലിസ് നിരീക്ഷണത്തിലായിരുന്നു. സന്ധ്യാസമയങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കഞ്ചാവിനായി ഹോട്ടൽ പരിസരത്ത് കറങ്ങുന്നതായി പോലിസ് മനസ്സിലാക്കിയിരുന്നു.
ഇടപാടുകാർ ഹോട്ടലിലെത്തി കൗണ്ടറിൽ നിൽകുന്ന ഷാമിന് പണം നൽകുകയും ഹോട്ടലിലെ തൊഴിലാളികളെ ബൈക്കിൽ ഇടപാടുകാരോടൊപ്പം അയച്ച് രഹസ്യ കേന്ദ്രത്തിൽ നിന്ന് കഞ്ചാവ് എടുത്തു വഴിയിൽവെച്ച് ഇടപാടുകാർക്ക് നൽകുന്ന രീതിയാണ് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ അളവ് കഞ്ചാവ് വാങ്ങുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ നേരിട്ട് സാധനം എത്തിച്ചു നൽകുന്നതായും പോലിസ് മനസ്സിലാക്കി. തുടർന്ന് ഷാഡോ പോലിസ് ഉദ്യോഗസ്ഥർ ഇടപാടുകാരെന്ന വ്യാജേന ഷാമിനെ സമീപിച്ച് പല ദിവസങ്ങൾകൊണ്ട് വിശ്വാസമാർജ്ജിച്ച് കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇടപാടുകാർക്ക് കഞ്ചാവുമായി എത്തിയ ഷാം പോലിസ് വലയിലായി.
RELATED STORIES
ലിയോണ് അഗസ്റ്റിന് ബെംഗളൂരുവുമായി കരാര് പുതുക്കി
28 Jun 2022 9:48 AM GMTഎറിക് ടെന് ഹാഗിനൊപ്പം യുനൈറ്റഡ് പരിശീലനം തുടങ്ങി
28 Jun 2022 9:30 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്
28 Jun 2022 8:59 AM GMTബാഴ്സയുടെ എവേ കിറ്റ് റിലീസ് ചെയ്തു
28 Jun 2022 5:59 AM GMTമാഗ്വയര്-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്പ്പ്
27 Jun 2022 12:03 PM GMTചെല്സി ഉടമ റൊണാള്ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMT