Pathanamthitta

പത്തനംതിട്ടയില്‍ അഞ്ച് പഞ്ചായത്തുകള്‍ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയിലേക്ക്

കൊടുമണ്‍, കോന്നി, കവിയൂര്‍, റാന്നി, ആറന്മുള പഞ്ചായത്തുകളെയാണ് സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം

പത്തനംതിട്ടയില്‍ അഞ്ച് പഞ്ചായത്തുകള്‍ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയിലേക്ക്
X

പത്തനംതിട്ട: ജില്ലയില്‍ അഞ്ച് പഞ്ചായത്തുകള്‍ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയിലേക്ക്. കൊടുമണ്‍, കോന്നി, കവിയൂര്‍, റാന്നി, ആറന്മുള പഞ്ചായത്തുകളെയാണ് സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പൊതു കുടിവെളളസ്രോതസ്സുകളില്‍ നിന്നുള്ള കുടിവെള്ളത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, എല്ലാ ഭക്ഷ്യ ഉല്‍പാദന-വിതരണ സ്ഥാപനങ്ങളിലും സ്പെഷ്യല്‍ പരിശോധനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, ഭക്ഷ്യവില്‍പ്പനയുമായി ബന്ധപ്പെട്ട കച്ചവടക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് പ്രത്യേക ഭക്ഷ്യസുരക്ഷാ ലൈസന്‍സ്-രജിസ്ട്രേഷന്‍ മേളകള്‍ തുടങ്ങി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തും.

ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യവ്യാപാരികളും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കണം. ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന ലൈസന്‍സ് മേളകളില്‍ എല്ലാ ഭക്ഷ്യവ്യാപാരികള്‍ക്കും ലൈസന്‍സ് നേടാം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും പരാതികളും 1800-425-1125 എന്ന ടോണ്‍ഫ്രീ നമ്പരിലും 04734 221236, 8943346183 എന്നീ നമ്പരുകളിലും അറിയിക്കാം.

Next Story

RELATED STORIES

Share it