Pathanamthitta

പന്തളം നഗരസഭാ ഭരണസമതിയെ പിരിച്ചുവിടുക; ജനകീയ പ്രക്ഷോഭവും ഉപവാസ സമരവും സംഘടിപ്പിക്കും: എസ്ഡിപിഐ

പന്തളം നഗരസഭാ ഭരണസമതിയെ പിരിച്ചുവിടുക; ജനകീയ പ്രക്ഷോഭവും ഉപവാസ സമരവും സംഘടിപ്പിക്കും: എസ്ഡിപിഐ
X

പന്തളം: ബിജെപിയുടെ നേതൃത്വത്തിലുള്ള പന്തളം നഗരസഭയുടെ ഭരണസമിതിയെ ഉടന്‍ പിരിച്ചുവിടണമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജബജറ്റും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്നത്. എസ്ഡിപിഐ നിരന്തരം ആവശ്യപ്പെടുന്ന കാര്യങ്ങളാണ് നഗരസഭാ സെക്രട്ടറി സര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ കത്തിലുള്ളത്. പന്തളം നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി സര്‍ക്കാരിനു കഴിഞ്ഞ ദിവസമാണ് ശുപാര്‍ശക്കത്ത് നല്‍കിയത്. നിയമാനുസരണം മാര്‍ച്ച് 31 നുള്ളില്‍ പാസ്സാക്കേണ്ട 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കിയത്.

ജൂണ്‍ 30 നാണെന്നും നഗരസഭയുടെ പ്രവര്‍ത്തനത്തിന് 15 കണ്ടിജന്റ് ലേബേഴ്‌സിന്റെയും 8 സാനിറ്റേഷന്‍ വര്‍ക്കേഴ്‌സിന്റെയും തസ്തികകള്‍ സ്വജനപക്ഷപാതവും അഴിമതിയും ലക്ഷ്യമിട്ട് സാനിറ്റേഷന്‍ സൊസൈറ്റി എന്ന പേരില്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഗൗരവകരമായ ആരോപണങ്ങളാണ് രേഖാമൂലം നഗരസഭാ സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ആത്മാര്‍ഥതയുണ്ടങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കത്തിനുമേല്‍ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമതി അധികാരത്തില്‍ കയറിയത് മുതല്‍ തുടരുന്ന ഭരണസ്തംഭനം എസ്ഡിപിഐ നിരവധി തവണ തുറന്നുകാണിച്ചിട്ടുള്ളതാണ്. പാര്‍ട്ടി ഉന്നയിച്ച വിഷയങ്ങളെല്ലാം സത്യസന്ധവും കൃത്യവുമാണന്നതിന്റെ തെളിവാണ് നഗരസഭാ സെക്രട്ടറിയുടെ കത്ത്. അഴിമതിയും വര്‍ഗീയതയും നിറഞ്ഞ ഈ ഭരണസമതിയെ എത്രയും വേഗം പുറത്താക്കാനുള്ള നടപടി ക്രമങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് മുജീബ് ചേരിക്കല്‍ ഈമാസം 23ന് വ്യാഴാഴ്ച നഗരസഭയ്ക്ക് മുന്നില്‍ ഏകദിന ഉപവാസം നടത്തും. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ് ഉപവാസം ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് മുജീബ് ചേരിക്കല്‍, സെക്രട്ടറി അന്‍സാരി മുട്ടാര്‍, വൈസ് പ്രസിഡന്റ്മാരായ ജിം കോശി ജോണ്‍, ഷംസ് കടക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it