Pathanamthitta

പത്തനംതിട്ടയില്‍ കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും

ഇലന്തൂര്‍ ബ്ലോക്കില്‍ പത്ത് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.139 പേര്‍ക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

പത്തനംതിട്ടയില്‍ കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും
X

പത്തനംതിട്ട: ജില്ലയില്‍ കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും വര്‍ധിക്കുന്നു. ഈ മാസം മാത്രം 31 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിന് പുറമേ 117 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നു.

ജില്ലയില്‍ കൊവിഡ് രോഗ ബാധക്ക് പിന്നാലെ ഡെങ്കിപ്പനി കേസുകളും കൂടുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുകയാണ്. ഇലന്തൂര്‍ ബ്ലോക്കില്‍ പത്ത് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 139 പേര്‍ക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ചാത്തങ്കരി അഞ്ച് പേര്‍ക്കും കുന്നന്താനത്ത് നാല് പേര്‍ക്കും വല്ലന, എഴുമറ്റൂര്‍, കോന്നി ബ്ലോക്കുകളില്‍ മൂന്ന് പേര്‍ക്ക് വീതവും ഡെങ്കിപ്പനി കണ്ടെത്തിയിട്ടുണ്ട്. രോഗം കൂടുതല്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന തോട്ടങ്ങളിലേക്ക് നീങ്ങാം പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

മലയോര മേഖലയില്‍ ടാപ്പിങ്ങ് ഇല്ലാതെ കിടക്കുന്ന റബര്‍തോട്ടങ്ങള്‍, ആള്‍ത്താമസമില്ലാത്ത വീടുകള്‍, തുറസായ സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് എന്നിവിടങ്ങളിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.




Next Story

RELATED STORIES

Share it