Pathanamthitta

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കേബിള്‍ ടി.വി ജീവനക്കാരന്‍ മരിച്ചു

നാല് ദിവസമായി ഇലക്ട്രിക് ലൈന്‍ പൊട്ടിക്കിടക്കുന്ന വിവരം നാട്ടുകാര്‍ കടപ്ര സെക്ഷന്‍ ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കേബിള്‍ ടി.വി ജീവനക്കാരന്‍ മരിച്ചു
X

പത്തനംതിട്ട: തിരുവല്ല താലൂക്കിലെ കടപ്രയില്‍ തേവേരി എന്ന സ്ഥലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കേബിള്‍ ടി.വി ജീവനക്കാരന്‍ മരിച്ചു. കടപ്ര സ്വദേശി രാജീവ്(32) ആണ് മരിച്ചത്.

നാല് ദിവസമായി ഇലക്ട്രിക് ലൈന്‍ പൊട്ടിക്കിടക്കുന്ന വിവരം നാട്ടുകാര്‍ കടപ്ര സെക്ഷന്‍ ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.രാജീവിന്റെ മരണവിവരം അറിയിച്ചിട്ട് പോലും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടനാട് കേബിള്‍ വിഷന്‍ ജീവനക്കാരനാണ് മരിച്ച രാജീവ്.

Next Story

RELATED STORIES

Share it