ചിറ്റാര്‍ പേഴുമ്പാറയില്‍ ബസ് അപകടം: 20 ഓളം പേര്‍ക്ക് പരുക്ക്

ചിറ്റാര്‍ പേഴുമ്പാറയില്‍ ബസ് അപകടം: 20 ഓളം പേര്‍ക്ക് പരുക്ക്

ആങ്ങമൂഴി: അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ചിറ്റാര്‍ പേഴുംപാറ ബൗണ്ടറിക്ക് സമീപം അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം. അപകടത്തില്‍ 20 ഓളം യാത്രക്കാര്‍ക്ക് പരിക്കുണ്ട്. വളവ് തിരിയുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡ് സൈഡിലെ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

പിന്നീട് മരം പിഴുത് വീണതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സ്, പോലിസ് അധിക്യതരും ചേര്‍ന്ന് ബസ് വടം ഉപയോഗിച്ച് കെട്ടി നിര്‍ത്തിയിരിക്കുകയാണ്. മരത്തില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അല്ലാത്തപക്ഷം ബസ് കുഴിയിലേക്ക് പതിക്കുമായിരുന്നു.

സ്‌കൂള്‍ സമയമായതിനാല്‍ ബസില്‍ തിരക്കേറെയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.


RELATED STORIES

Share it
Top