കോന്നിയില്‍ പട്ടയവിതരണത്തിന് തുടക്കമായി; മൂന്നുമാസത്തിനുള്ളില്‍ അര്‍ഹരായ എല്ലാവര്ക്കും പട്ടയം

പത്തനംതിട്ട: മലയോരനാടിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന പട്ടയവിതരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സാധാരണജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അര്‍ഹരായ എല്ലാവര്ക്കും പട്ടയം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. കോന്നിത്താഴം വില്ലേജ് ഓഫിസ് അങ്കണത്തില്‍ നടന്ന മണ്ഡലതല പട്ടയവിതരണം അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.ആറായിരം പേര്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം ലഭിക്കാനുള്ള മുഴുവന്‍ ആളുകള്‍ക്കും മൂന്ന് മാസത്തിനുള്ളില്‍ പട്ടയം വിതരണം ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
മലയോര നാടിന്റെ ദീര്‍ഘകാല ആവശ്യം സമയബന്ധിതമായി തന്നെ പരിഹരിച്ചു നല്കാന് വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ദിനത്തില്‍ മൈലപ്ര, കൂടല്‍ വില്ലേജുകളിലായി മൂന്ന് പേര്‍ക്ക് വീതവും വള്ളിക്കോട്, ഐരവണ്‍ വില്ലേജുകളിലായി രണ്ട് പേര്‍ക്ക് വീതവും വി.കോട്ടയം, കോന്നിത്താഴം വില്ലേജുകളില്‍ ഒരാള്‍ക്ക് വീതവുമാണ് പട്ടയം വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ തോമസ് കാലായില്‍, സി എസ് സോമന്‍പിള്ള, തഹസില്‍ദാര്‍ കെ എസ് നസിയ, വില്ലേജ് ഓഫിസര്‍ രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ്...
30 Jun 2022 11:57 AM GMTബംഗാളില്‍ വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ...
30 Jun 2022 11:32 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന്‍ സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്‍ക്കാര്‍ ഹരജി തള്ളി വിജിലന്‍സ് കോടതി;രേഖകള്‍...
30 Jun 2022 10:33 AM GMTകശ്മീരിലെ ജി20 യോഗം ബഹിഷ്കരിക്കാന്‍ ചൈന, തുര്‍ക്കി, സൗദി എന്നിവരോട്...
30 Jun 2022 10:32 AM GMTഅഗ്നിപഥ് പദ്ധതിക്കെതിരേ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ
30 Jun 2022 9:57 AM GMT