പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണം. ആനന്ദപ്പള്ളിയിലെ ഓഫിസ് അടിച്ചുതകര്‍ത്തു. കൊടി മരവും ഫഌകസ് ബോര്‍ഡും കൊടിത്തോരണങ്ങളും നശിപ്പിച്ചു. ഓഫിസിന് അകത്തും പുറത്തും കരി ഓയില്‍ ഒഴിച്ചു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം ശക്തമാണ്.
പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഓഫിസിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തു. പ്രതിഷേധ പ്രകടനത്തിന്റെ ഇടയിലാണ് അക്രമം നടന്നത്. ആലപ്പുഴ ചാരുംമൂട്ടിലും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരേ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവര്‍ക്ക് പോലിസ് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
RELATED STORIES
കെപിസിസി ഡിജിറ്റല് മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല് മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില് നിന്ന് 12 ചീറ്റകള് കൂടി
27 Jan 2023 4:02 PM GMTത്രിപുരയില് സിപിഎം എംഎല്എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര് സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്ന്ന് തമിഴ്നാട്ടില്...
27 Jan 2023 3:27 PM GMT