പത്തനംതിട്ടയില്‍ 85കാരിക്ക് നേരെ ലൈംഗികാതിക്രമം;ബന്ധു അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുറത്ത് 85കാരിക്ക് നേരെ ലൈംഗിക അതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. 56 വയസുള്ള പ്രതിയെ കോന്നി പോലിസ് കസ്റ്റഡിയിലെടുത്തു. കോന്നിയിലെ ഐസിഡിഎസ് സൂപ്പര്‍വൈസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. 16 വര്‍ഷമായി വയോധിക ചെറുമകള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
അംഗനവാടി ഹെല്‍പ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പോലിസില്‍ പീഡന വിവരം അറിയിച്ചത്.കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടില്‍ പീഡനത്തിന് ഇരയായത്.വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. ഉപദ്രവം സഹിക്കാന്‍ പറ്റാതായതോടെ അയല്‍വാസികളോട് വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. ഇതോടെയാണ് 85 കാരി ഇന്നലെ സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. ഇവരാണ് വൃദ്ധയെ കോന്നി പോലിസ് സ്റ്റേഷനിലെത്തിച്ച് പരാതി നല്കാന് സഹായിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ...
5 July 2022 6:25 PM GMTപുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് ...
5 July 2022 6:01 PM GMTമാഹി ബൈപ്പാസ് സർവീസ് റോഡിന്റെ പൂർത്തീകരണം; എസ്ഡിപിഐ തലശ്ശേരി സബ്...
5 July 2022 3:56 PM GMTകണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
5 July 2022 12:23 PM GMTതിരൂരങ്ങാടി ബാങ്കില്‍ ലക്ഷങ്ങള്‍ വെട്ടിച്ച യൂത്ത് ലീഗ് നേതാവ്...
5 July 2022 11:21 AM GMT''ബ്രാഹ്മണ മേല്‍ക്കോയ്മയെ അരക്കെട്ടുറപ്പിക്കുന്നു'': ബോധേശ്വരന്റെ...
5 July 2022 10:21 AM GMT