വാളയാര്‍ കേസ്: ഡമ്മി പരീക്ഷണവുമായി സിബിഐ
BY NSH6 Dec 2021 11:04 AM GMT

X
NSH6 Dec 2021 11:04 AM GMT
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഡമ്മി പരീക്ഷണവുമായി സിബിഐ രംഗത്ത്. കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ റൂമിലും പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുക. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സിബിഐ ഏറ്റെടുത്തത്.
സിബിഐ തിരുവനന്തപുരം യൂനിറ്റാണ് കേസന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റമടക്കം ചുമത്തിയ സിബിഐ, പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരി രണ്ടിനാണ് വാളയാര്‍ കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ബലാല്‍സംഗം, പോക്‌സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് സിബിഐയുടെ എഫ്‌ഐആര്‍.
Next Story
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT