വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക്; കാംപസ് ഫ്രണ്ട് ഐക്യദാര്‍ഢ്യ സംഗമം

പട്ടാമ്പി: ഹാഥ്‌റസ് കലാപ ആരോപണക്കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളായ റഊഫ് ഷരീഫ്, മസൂദ് ഖാന്‍, അത്തീഖ് എന്നിവരുടെ അന്യായ തടവ് ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി പട്ടാമ്പി ടൗണില്‍ വിദ്യാര്‍ഥി റാലിയും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സാന അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തില്‍ ജില്ലാ സെക്രട്ടറി ഉനൈസ് അഹമ്മദ് വിഷയാവതരണം നടത്തി. പട്ടാമ്പി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച വിദ്യാര്‍ഥി റാലി സംഗമനഗരിയായ കല്‍പകയില്‍ അവസാനിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹമ്മദലി, എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് സഹീര്‍ ബാബു, എസ്‌ഐഒ പാലക്കാട് ജില്ലാ സെക്രട്ടറി മുസ്തബഷീര്‍ ഷര്‍ക്കി, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ബുഷ്‌റ മുഹമ്മദ് എന്നിവര്‍ പരിപാടിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു.

പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്താഖ് ഉസ്മാന്‍, ട്രഷറര്‍ ഷാഫി കൊടുമുണ്ട, വൈസ് പ്രസിഡന്റ് ആസിഫ് പരിപാടിക്ക് നേതൃത്വം നല്‍കി. കാംപസ് ജില്ലാ കൗണ്‍സില്‍ അംഗം സുല്‍ത്താന്‍ പട്ടാമ്പി, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് സലാം പങ്കെടുത്തു.
RELATED STORIES
വിരമിക്കല് സൂചന നല്‍കി മെസ്സി; നേടാന് ഇനിയൊന്നുമില്ല
2 Feb 2023 5:56 AM GMTബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല് രാഹുലിന് ലഭിച്ച...
26 Jan 2023 8:31 AM GMTപിഎസ്ജി താരങ്ങള്ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല് ലീഗ് കിരീടവും...
19 Jan 2023 4:39 AM GMT2022; കായിക ലോകത്തിന്റെ നേട്ടവും നഷ്ടവും
4 Jan 2023 2:37 PM GMTസോഷ്യല് മീഡിയയില് അല് നസര്-റൊണാള്ഡോ തരംഗം; ക്ലബ്ബിനെ കുറിച്ച്...
31 Dec 2022 5:15 PM GMTഫുട്ബോള് ഇതിഹാസം പെലെ വിട പറയുമ്പോള്
31 Dec 2022 2:21 PM GMT