എസ് ഡിപിഐ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു

പട്ടാമ്പി: 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ എസ് കാജാ ഹുസയ്ന്‍ ജാഥാ ക്യാപ്റ്റന്‍ എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലിക്ക് പതാക നല്‍കിയതോടെയാണ് ലോങ് മാര്‍ച്ചിന് തുടക്കമായത്. തിരുവേഗപ്പുറയില്‍ നിന്നാരംഭിച്ചു കൊപ്പം മുളയങ്കാവ് വല്ലപ്പുഴ മരുതൂര്‍ പട്ടാമ്പി വഴി ഓങ്ങല്ലൂര്‍ പരപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം എസ് ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറി ഷഹീര്‍ ബാബു ഉദ്ഘാടനം ചെയ്തു. തീവ്ര ഹിന്ദുത്വം പറയുന്ന ബി ജെ പിയും മൃദു ഹിന്ദുത്വം പറയുന്ന ഇടതുവലതു മുന്നണികള്‍ക്കുമുള്ള താക്കീതാണ് ലോങ് മാര്‍ച്ചെന്നും ജനകീയ ബദല്‍ രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം അധ്യക്ഷത വഹിച്ചു. ലോങ് മാര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് ദാരിമി, കെ ടിയൂസഫ്, വാസു വല്ലപ്പുഴ സംസാരിച്ചു.
SDPI organized the Long March
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT