Palakkad

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നടപടിയില്ലാത്തില്‍ പ്രതിഷേധം; ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ നടപടിയില്ലാത്തില്‍ പ്രതിഷേധം; ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു
X

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു.

ഷൊര്‍ണൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് കൗണ്‍സിലര്‍ സന്ധ്യയാണ് രാജി വച്ചത്. ഷൊര്‍ണൂര്‍ നഗരസഭ 10 വര്‍ഷമായി യുഡിഎഫ് കൗണ്‍സിലറാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് സന്ധ്യയുടെ വിശദീകരണം.





Next Story

RELATED STORIES

Share it