ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കുന്ന സംഘപരിവാരത്തെ നിലയ്ക്കുനിര്‍ത്താന്‍ പൊതുസമൂഹം രംഗത്തുവരണം: പോപുലര്‍ ഫ്രണ്ട്

പട്ടാമ്പി (പാലക്കാട്): ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കുന്ന സംഘപരിവാരത്തെ നിലയ്ക്കുനിര്‍ത്താന്‍ പൊതുസമൂഹം രംഗത്തുവരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍. സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പാലക്കാട് സൗത്ത് ജില്ലാ കമ്മിറ്റി വല്ലപ്പുഴയില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ കേഡറ്റുകളില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചതോടെയാണ് പൊതു സമ്മേളനം ആരംഭിച്ചത്. പോപുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ പ്രസിഡന്റ് സി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് സൗത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി കെ പി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് തോട്ടിന്‍കര, അബ്ദുല്‍ കബീര്‍, പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം
എം സി നൗഷാദ്, സി വി ഷഹീര്‍ ബാബു ചാലിപ്രം (എസ്ഡിപിഐ), ലത്തീഫ് ദാരിമി (ഇമാംസ് കൗണ്‍സില്‍), റംസീന സിദ്ദിഖ് (എന്‍ഡബ്ല്യുഎഫ്), ഉനൈസ് ഷൊര്‍ണൂര്‍ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), പോപുലര്‍ ഫ്രണ്ട് പട്ടാമ്പി ഡിവിഷന്‍ പ്രസിഡന്റ് ഡോ.അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തിയത്.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT