ചെക്പോസ്റ്റുകളിലും ഊടുവഴികളിലും പോലിസ് പരിശോധന കര്‍ശനമാക്കും
കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലാതാക്കിയതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഏഴു ചെക്പോസ്റ്റുകളിലും 22 ഊടുവഴികളിലും പോലിസ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി എകെ ബാലന്‍. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവല്ലൊവരും കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ലോക്ക് ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പാസ് നിര്‍ത്തലാക്കിയത്. കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാളയാര്‍ ചെക്പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. പാസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഊടുവഴികളിലൂടെ നിരവധി പേര്‍ ജില്ലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ജില്ലയിലെ എല്ലാ ഊടുവഴികളിലും ചെക്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMT