ഇടതുഭരണത്തില്‍ തല്ലിക്കൊല വര്‍ധിക്കുന്നത് ആശങ്കാജനകം: എസ് ഡിപിഐ

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് ഒലവക്കോട് യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുഭരണത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നും എസ്ഡിപിഐ. പാലക്കാട് ജില്ലയില്‍ ഇത് രണ്ടാം തവണയാണ് തല്ലിക്കൊല അരങ്ങേറുന്നത്. ആര്‍എസ്എസ് രാജ്യവ്യാപകമായി നടത്തുന്ന വിദ്വേഷ പ്രചാരണം മൂലം ആരെയും എപ്പോഴും തല്ലിക്കൊല്ലാമെന്ന ഭീകരസാഹചര്യമാണുള്ളത്. ബിജെപി ഭരണത്തില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലകളും തല്ലിക്കൊലകളും ഫാഷനായി മാറിയിരിക്കുന്നു.
പാലക്കാട് മധു എന്ന ആദിവാസി യുവാവിനെ വിശപ്പകറ്റാന്‍ ഭക്ഷണം തേടി അലയുന്നതിനിടെയാണ് മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് മൃഗങ്ങളുടെ വില പോലും നല്‍കാത്ത സാഹചര്യത്തിലേക്കാണ് ഫാഷിസ്റ്റുവല്‍ക്കരണം നീങ്ങുന്നത്. കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങളും തല്ലിക്കൊലകളും ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കാനുള്ള ആവേശത്തിലാണ്. യുവാവിനെ തല്ലിക്കൊന്ന പ്രതികളുടെ ആര്‍എസ്എസ് ബന്ധം പുറത്തുകൊണ്ടുവരാനും സമഗ്രമായ അന്വേഷണത്തിലൂടെ കൂട്ടുപ്രതികളെയെല്ലാം അറസ്റ്റുചെയ്യണമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്ധന: യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്ലമെന്റില് പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്ക്കിയില് ശക്തമായ ഭൂചലനം; വന് നാശനഷ്ടമെന്ന് റിപോര്ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില് ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു...
5 Feb 2023 3:12 AM GMT