പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തില്‍ വയോധികന്‍ മരിച്ചു

പാലക്കാട്: കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ കവലയ്ക്കു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പുലാപ്പറ്റ കോണിക്കഴിയില്‍ ഹാര്‍ഡ്‌വെയര്‍ സ്‌റ്റോര്‍ നടത്തുന്ന വ്യാപാരി മരിച്ചു. കല്ലടിക്കോട് കാവുങ്കല്‍ അലിയാര്‍ (നാസര്‍ 63) ആണ് മരിച്ചത്. കടയടച്ച് വരുന്ന വഴി പുലാപറ്റ റോഡി നിന്നും ദേശീയ പാതയിലേയ്ക്ക് കയറുമ്പോള്‍ എതിരേ വന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തലയടിച്ചുവീണ നാസറിനെ മണ്ണാര്‍ക്കട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറിലുണ്ടായിരുന്ന കല്ലടിക്കോട് സ്വദേശി അജ്മലിനെ (19) തച്ചമ്പാറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലാപറ്റ നരിയമ്പാടത്ത് മിനാര്‍ ഹാര്‍ഡ്‌വെയര്‍ കട നടത്തുകയായിരുന്നു മരിച്ച നാസര്‍.
ഭാര്യമാര്‍: സൈനബ, നസീമ. മക്കള്‍: റഷീദ, നുസ്രത്ത്, ഷമീന, റാഫി, അന്‍സല്‍ന. മരുമക്കള്‍: റിയാസ്, നജീബ്, ഇസ്മായില്‍, ഷറഫുദ്ധീന്‍, ഷക്കീല.
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്‍ക്കി ഭൂകമ്പം; മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യാന്‍...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍
6 Feb 2023 12:56 PM GMTഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര്‍ ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT