Palakkad

പാലക്കാട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പുലിക്കുഞ്ഞുങ്ങള്‍

പാലക്കാട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പുലിക്കുഞ്ഞുങ്ങള്‍
X

പാലക്കാട്: അകത്തേത്തറ പഞ്ചായത്ത് പരിധിയിലെ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടന്ന വീട്ടില്‍ രണ്ട് പുള്ളിപ്പുലി കുഞ്ഞുങ്ങളെ കണ്ടെത്തി. ജനിച്ച് അധിക ദിവസമാവാത്ത കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സമീപത്തെ മൃഗാശുപത്രിയിലേക്ക് മാറ്റി. 15 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് പുലിയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മാധവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രദേശവാസിയായ പൊന്നന്‍ എന്നയാളെ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നു.

രാവിലെ പൊന്നന്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ ശബ്ദം കേട്ടു. നായയാണെന്ന് കരുതി ജനലില്‍ തട്ടിയതോടെ തള്ളപ്പുലി ഇറങ്ങിയോടിയെന്ന് പൊന്നന്‍ പറഞ്ഞു. പിന്നീട് നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല. കുഞ്ഞുങ്ങളുള്ളതിനാല്‍ പുലി വീണ്ടുമെത്തുമെന്നാണ് കരുതുന്നത്. അതിനാല്‍, രാത്രി കൂടൊരുക്കി പുലിയെ പിടിക്കാമെന്ന ധാരണയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it