കനത്ത മഴ; അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചില്‍

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിലുണ്ടായി. രണ്ടിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ കാരറഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരെത്തി മണ്ണ് നീക്കുകയാണ്. നെല്ലിയാമ്പതിയില്‍ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ശക്തമായ കാറ്റിലും മഴയിലുമാണ് രൂക്ഷമായ മണ്ണിടിച്ചിലുണ്ടായത്. നെല്ലിയാമ്പതിയിലും റോഡ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
RELATED STORIES
അല് നസ്റിനായി റൊണാള്ഡോയുടെ ആദ്യ ഗോള്; അല് ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന് തിരിച്ചടി; ചാംപ്യന്സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്ഡര് റാഫേല് വരാനെ അന്താരാഷ്ട്ര ഫുട്ബോളില് നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള് ലീഗ് കപ്പ്; മാഞ്ചസ്റ്റര് യുനൈറ്റഡ്-ന്യൂകാസില്...
2 Feb 2023 6:22 AM GMT