പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവം; ആറ് ജീവനക്കാര്‍ക്കെതിരേ നടപടി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരേ നടപടി. അഞ്ച് താല്‍ക്കാലിക ജീവനക്കാരെ ഇതിനൊടകം പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. ആശുപത്രിയിലെ നഴ്‌സുമാരും അറ്റന്‍ഡര്‍മാരുമാണ് നടപടിക്ക് വിധേയരായത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര പിഴവെന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കി സംസ്‌കരിച്ചത്.
പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം സംസ്‌ക്കരിക്കാനായി വിട്ടുനല്‍കിയത്. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം സംസ്‌ക്കാരത്തിന് വിട്ട് നല്‍കിത്. സംസ്‌ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.രണ്ട് ദിവസം മുമ്പാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണ് വള്ളി മരിച്ചത്. ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പോലിസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹമെന്ന് കരുതി കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌ക്കരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ പിഴവില്‍ അന്വേഷണം ആരംഭിച്ചു.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT